ലെമണ്‍ ടീ

തടി കുറയ്ക്കാന്‍ ലെമണ്‍ ടീ.. പരീക്ഷിയ്ക്കൂ തടി കുറയ്ക്കാന്‍ പല വഴികളുമുണ്ട്. ഇതിലൊന്നാണ് ലെമണ്‍ ടീ. തടി കുറയ്ക്കാന്‍ മാത്രമല്ല, ചെറുനാരങ്...

തടി കുറയ്ക്കാന്‍ ലെമണ്‍ ടീ..

പരീക്ഷിയ്ക്കൂ തടി കുറയ്ക്കാന്‍ പല വഴികളുമുണ്ട്. ഇതിലൊന്നാണ് ലെമണ്‍ ടീ. തടി കുറയ്ക്കാന്‍ മാത്രമല്ല, ചെറുനാരങ്ങ ചേര്‍ത്ത് ചായ കുടിയ്ക്കുന്നതു കൊണ്ട് പല ഗുണങ്ങളുമുണ്ട്. ശരീരത്തിലെ വിഷാംശം പുറന്തള്ളുവാന്‍ ലെമണ്‍ ടീ വളരെ നല്ലതാണ്. ചെറുനാരങ്ങയിലെ ആന്റിഓക്‌സിഡന്റുകള്‍  ആരോഗ്യത്തിനും ചര്‍മത്തിനും ഒരുപോലെ സഹായകമാണ്. ലെമണ്‍ ടീ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

  1. തേയിലപ്പൊടി-ഒരു ടീസ്പൂണ്‍ 
  2. ചെറുനാരങ്ങ-1 
  3. കറുവാപ്പട്ട-ചെറിയ കഷ്ണം. 
  4. തേന്‍-അര ടീസ്പൂണ്‍ 

ഇനി നമുക്ക് ഉണ്ടാക്കിക്കളയാം വെള്ളം തിളപ്പിയ്ക്കുക. ഇതില്‍ തേയിലപ്പൊടി, കറുവാപ്പട്ട എന്നിവയിട്ടു തിളപ്പിയ്ക്കണം. തേയില ഊറ്റിയെടുത്ത ശേഷം ചെറുനാരങ്ങ പിഴിഞ്ഞൊഴിയ്ക്കുക. തേനും ചേര്‍ക്കാം. ലെമണ്‍ ടീ തയ്യാര്‍. തടി കുറയ്ക്കണമെങ്കില്‍ ഇത് കുറച്ചു നാള്‍ അടുപ്പിച്ചു പരീക്ഷിച്ചു നോക്കൂ.


Related

New 8666282673199299409

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item