മത്സ്യക്കറി | വള്ളക്കറി

കേരളത്തിലെ കെട്ടുവള്ളങ്ങളിലെ ചില പാചകങ്ങള്‍ :- നല്ല രുചി കിട്ടുവാന്‍ വേണ്ടി ഇനി പറയുന്ന കാര്യങ്ങള്‍ ഓര്‍ക്കുക 1 . മണ്‍പാത്രം ഉപയോഗിക്കുക...

കേരളത്തിലെ കെട്ടുവള്ളങ്ങളിലെ ചില പാചകങ്ങള്‍ :-

നല്ല രുചി കിട്ടുവാന്‍ വേണ്ടി ഇനി പറയുന്ന കാര്യങ്ങള്‍ ഓര്‍ക്കുക
1 . മണ്‍പാത്രം ഉപയോഗിക്കുക.
2. വിറകോ , ചിരട്ടയോ പാചകം ചെയാന്‍ ഉപയോഗിക്കുക.
3. കഴിവതും സൂര്യപ്രകാശത്തില്‍ പാചകം ചെയുക.





മീന്‍ കറി

കരിമീന്‍ , അയല ,ആവോലി, ചൂര, ഇവയില്‍ ഏത് മീനും ഉപയോഗിക്കാം.
മീന്‍ -ഒരു കിലോ
വറ്റല്‍ മുളക് വറുത്തത് -75 ഗ്രാം
മല്ലി വറുത്തത് - 50 ഗ്രാം
മഞ്ഞള്‍ ചൂടാക്കി പൊടിച്ചത് - ഒരു ചെറിയ സ്പ്‌ുന്‍
ഉലുവ വറുത്തത്-ഒരു നുള്ള്
കടുക് - ഒരു നുള്ള്
കുടമ്പുളി - 50 ഗ്രാം
ചെറിയ ഉള്ളി - അഞ്ച്
കുരുമുളക് - ഒരു നുള്ള്
പച്ച മുളക് (കീറിയത്)- അഞ്ച് എണ്ണം
കറിവേപ്പില - അഞ്ച് അല്ലി
ഇഞ്ചി - ഒരു ചെറിയ കഷണം
വെളിച്ചെണ്ണ - 75 ഗ്രാം
ഉപ്പ്- പാകത്തിന്

പാചകം ചെയുന്ന വിധം:

വറ്റല്‍ മുളക് , മല്ലി , മഞ്ഞള്‍ പൊടി, ചെറിയ ഉള്ളി, കുരുമുളക്, എന്നിവ അമ്മിയില്‍ അരച്ചെടുക്കുക.
മണ്‍ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക . കടുക് പൊട്ടുമ്പോള്‍ ഉലുവ ചേര്‍ക്കുക. ഉലുവ മൂത്ത് മണം വരുമ്പോള്‍ അരച്ച് വച്ച ചേരുവകള്‍ വെളിച്ചെണ്ണയില്‍ ഒഴിക്കുക.
കുറച്ചു വെള്ളം ഒഴിച്ച് കലക്കിയ ശേഷം കുടംപുളി മണ്‍ ചട്ടിയിലേക്ക് പിഴിഞ്ഞ് ഒഴിക്കണം.
അരപ്പ് ചൂടായി വരുമ്പോള്‍ ആവശ്യത്തിനുള്ള ഉപ്പ് ചേര്‍ത്തുതിളപ്പിക്കുക. അരപ്പ് തിളക്കുമ്പോള്‍ വൃത്തിയാക്കിവച്ച മീന്‍ ഇടുക.
മീന്‍ കറി തിളച്ചു തുടങ്ങുമ്പോള്‍ ഒരു പ്രത്യേക മണം വരും. അപ്പോള്‍ കീറിയ പച്ചമുളകും ചതച്ച ഇഞ്ചിയും ചേര്‍ക്കാം. ചാറ് വറ്റുന്നതുവരെ കറി തിളപ്പിക്കണം. അടുപ്പില്‍ നിന്നു വാങ്ങുന്നതിന് അഞ്ച് മിനിട്ട് മുമ്പ് കറിവേപ്പില ഇട്ടു ഇളക്കണം.

Related

മീന്‍ വിഭവങ്ങള്‍ 63049269960292952

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item