കാത്സ്യം അടങ്ങിയ ഒരു കടല്‍-കായല്‍ വിഭവമാണ് കക്ക. വൃത്തിയാക്കാന്‍ കുറച്ച് ബുദ്ധിമുട്ടണമെങ്കിലും , കക്ക കൊണ്ട് തയ്യാറാക്കുന്ന സ്പൈസി കക്ക ഫ്...
കാത്സ്യം അടങ്ങിയ ഒരു കടല്‍-കായല്‍ വിഭവമാണ് കക്ക. വൃത്തിയാക്കാന്‍ കുറച്ച് ബുദ്ധിമുട്ടണമെങ്കിലും , കക്ക കൊണ്ട് തയ്യാറാക്കുന്ന സ്പൈസി കക്ക ഫ്രൈയുടെ രുചി ആലോചിച്ചാല്‍ എത്ര കഷ്ടപ്പെടാനും നമ്മള്‍ തയ്യാറാകും. ചപ്പാത്തിയുടെ കൂടെയും ചോറിന്‍റെ കൂടെയും കപ്പയുടെ കൂടെയുമെല്ലാം കക്ക ഫ്രൈ അടിപൊളിയാണ്. തയ്യാറാക്കി വെച്ചാല്‍ 2, 3 ദിവസം വരെ കേട് കൂടാതെ ഇരിക്കുന്ന ഒരു വിഭവം കൂടിയാണ് ഇത്.
വേവിക്കാന്‍ ഉള്ള ചേരുവകള്‍ .
- കക്ക - അരക്കിലോ
- സവാള - വലിയ ഒരെണ്ണം.
- ഇഞ്ചി - വലിയ കഷ്ണം.
- പച്ചമുളക് - 5 എണ്ണം.
- വെളുത്തുള്ളി - 10 എണ്ണം.
- ഉപ്പ്
ഫ്രൈ ചെയ്യാന്‍
- വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍ .
- ചെറിയുള്ളി - അരക്കപ്പ്.
- വറ്റല്‍ മുളക് - 9 എണ്ണം.
- ഗരംമസാല - 1 ടീസ്പൂണ്‍.
- (പട്ട,ഗ്രാമ്പൂ,ഏലയ്ക്ക,തക്കോലം,പെരുംജീരകം,കുരുമുളക്, ജാതിപത്രി എന്നിവ ഉണക്കി വറത്ത് പൊടിച്ചാല്‍ ഗരം മസാല ആയി)
- വിനാഗിരി/ ചെറുനാരങ്ങാനീര്.
- കറിവേപ്പില.
- കുരുമുളക് പൊടി.
- തേങ്ങാക്കൊത്ത് വറത്തത്.
- തയ്യാറാക്കുന്ന വിധം
കക്ക വൃത്തിയാക്കി വേവിച്ചെടുക്കുക എന്നതാണ് ആദ്യ സ്റ്റേജ്. തോട് കളഞ്ഞ കക്ക നമുക്ക് മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടും. പത്ത് പ്രാവശ്യമെങ്കിലും കക്ക വെള്ളത്തില്‍ കഴുകി ഊറ്റിയെടുക്കണം. സവാള, വെളുത്തുള്ളി, ഇഞ്ചി,പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞതും, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവയും വൃത്തിയാക്കിയ കക്കയും ഇവ മുങ്ങാന്‍ പാകത്തിന് വെള്ളവും ചേര്‍ത്ത് ഒരു പാത്രത്തില്‍ അടുപ്പില്‍ വെക്കുക. കക്കയ്ക്ക് വേവ് അധികമായതിനാല്‍ 15 മിനിറ്റോളം ചെറിയ തീയില്‍ വെച്ച് വെള്ളം വറ്റുവോളം വേവിക്കണം.
കക്ക റോസ്റ്റ് ചെയ്ത് എടുക്കുക എന്നതാണ് അടുത്ത സ്റ്റേജ്. ഒരു ഫ്രയിംഗ്പാന്‍ ഗ്യാസില്‍ വെച്ച് 1 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് അടുപ്പില്‍ വെച്ച് ചൂടാക്കുക. അതിലേയ്ക്ക് അരക്കപ്പ് ചെറിയുള്ളി ചതച്ചത് ചേര്‍ത്ത് നന്നായി വഴറ്റുക.
എരിവിനായി പച്ചമുളക്,വറ്റല്‍ മുളക്, കുരുമുളക് പൊടി എന്നിവയാണ് ഈ വിഭവത്തില്‍ ചേര്‍ക്കുന്നത്. എരിവ് കുറച്ച് മതിയെങ്കില്‍ ഇവയുടെ അളവ് കുറച്ചാല്‍ മതി. വറ്റല്‍ മുളക് കുറച്ച് നേരം വെള്ളത്തില്‍ ഇട്ട് വെച്ച് ചതച്ചെടുക്കുക.
ചെറിയുള്ളി മൂത്ത് വരുമ്പോള്‍ ചതച്ചുവെച്ചിരിക്കുന്ന വറ്റല്‍ മുളക് ചേര്‍ക്കുക. മുളക് മൊരിഞ്ഞുവരുമ്പോള്‍ ഒരു ടീസ്പൂണ്‍ ഗരം മസാല ചേര്ത്ത് നന്നായി വഴറ്റുക.
ശേഷം വേവിച്ചുവെച്ചിരിക്കുന്ന കക്ക അതിലേയ്ക്ക് ചേര്‍ക്കുക. കുറച്ച് കറിവേപ്പില കൂടി കൂടി ചേര്ത്ത് കക്ക നല്ലവണ്ണം റോസ്റ്റ് ചെയ്യുക.
എരിവ് ബാലന്‍സ് ചെയ്യാന്‍ അരടീസ്പൂണ്‍ വിനാഗിരിയോ ചെറുനാരങ്ങാ നീരോ ചെര്‍ക്കാവുന്നതാണ്.
ഇടയ്ക്ക് ഉപ്പ് പാകമാണോ എന്ന് പരിശോധിക്കുക, ആവശ്യമെങ്കില്‍ ചേര്‍ക്കുക. പാചകം ചെയ്യുന്ന പാത്രം തുറന്ന് വെച്ച് ചെറിയ തീയില്‍ ആണ് കക്ക വഴറ്റേണ്ടത്, തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. കടുക് പൊട്ടുന്നതു പോലെയുള്ള ശബ്ദം വരാന്‍ തുടങ്ങിയാല്‍ ( 10 മിനിറ്റിനു ശേഷം ) കക്ക റോസ്റ്റ് ആയെന്നു കരുതാം. ഇനി അരസ്പൂണ്‍ കുരുമുളക് പൊടി ചേര്‍ത്ത് 5 മിനിറ്റ് കൂടി വേവിക്കുക. അവസാനം കുറച്ച് തേങ്ങാക്കൊത്ത് വരുത്തത് കക്കയില്‍ ചേര്‍ക്കുക.
കൊള്ളാം.. നല്ല റസീപ്പി...
മറുപടിഇല്ലാതാക്കൂനന്ദി ജാസീ ..
മറുപടിഇല്ലാതാക്കൂഇത്രേം വലിപ്പം ഉള്ള കക്കയൊക്കെ നാട്ടില്‍ കിട്ടുമല്ലേ. ഭക്ഷണം ഉണ്ടാക്കുന്നതിനെകാല്‍ കഴിക്കാനാ ഇഷ്ടം.
മറുപടിഇല്ലാതാക്കൂ