പരിപ്പുകറി

പരിപ്പ് എല്ലാ വിഭാഗം ജനങ്ങളും ഉപയോഗിക്കുന്ന ഒന്നാണ്. ആരോഗ്യത്തിനാകട്ടെ, ഇത് ഏറ്റവും മികച്ചതുമാണ്. പരിപ്പു കൊണ്ട് വളരെ എളുപ്പത്തില്‍ തയ്യാറാ...

പരിപ്പ് എല്ലാ വിഭാഗം ജനങ്ങളും ഉപയോഗിക്കുന്ന ഒന്നാണ്. ആരോഗ്യത്തിനാകട്ടെ, ഇത് ഏറ്റവും മികച്ചതുമാണ്. പരിപ്പു കൊണ്ട് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു പരിപ്പു കറി എങ്ങനെയെന്നു നോക്കൂ.

  • ചുവന്ന പരിപ്പ്-1 കപ്പ്
  • തക്കാളി അരച്ചത്-1 കപ്പ്
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
  • പച്ചമുളക്-4
  • ജീരകം-അര ടീ സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
  • ഉപ്പ്
  • എണ്ണ
  • കറിവേപ്പില

                                                                                        തയ്യാറാക്കുന്ന വിധം :

പരിപ്പ്, ഉപ്പ്, പച്ചമുളക്, മഞ്ഞള്‍പ്പൊടി എന്നിവ പ്രഷര്‍ കുക്കറില്‍ വച്ചു വേവിയ്്ക്കണം. അല്‍പം വെള്ളത്തോടെയാവണം വേവിയ്‌ക്കേണ്ടത്.ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇതില്‍ ജീരകം പൊട്ടിയ്ക്കുക. കറിവേപ്പില ചേര്‍ക്കണം.ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും അരച്ചു വച്ച തക്കാളിയും ചേര്‍ക്കുക. ഇത് തീ കുറച്ചു വച്ച് അല്‍പനേരം തിളപ്പിക്കു.വേവിച്ചു വച്ചിരിക്കുന്ന പരിപ്പ് ഇതിലേക്കു ചേര്‍ത്ത് അല്‍പനേരം വേവിക്കുക. മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.

മേമ്പൊടി :
പരിപ്പ് വല്ലാതെ വേന്തുടയാതിരിക്കാന്‍ ശ്രദ്ധിക്കണം. വേണമെങ്കില്‍ ഇതില്‍ അല്‍പം ഗരം മസാലയും ചേര്‍ക്കാം.

Related

New 6077628728746607700

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item