വെള്ളയപ്പം

1. പച്ചരി - 2 കപ്പ്‌ 2. തേങ്ങ - അര കപ്പ്‌ 3. ഈസ്റ്റ്‌ - അര ടീസ്പൂണ്‍ 4. പാല്‍ - കാല്‍ കപ്പ്‌ (cow milk) 5. പഞ്ചസാര - 6 ടീസ്പൂണ്‍ 6. ഉപ്...


1. പച്ചരി - 2 കപ്പ്‌
2. തേങ്ങ - അര കപ്പ്‌
3. ഈസ്റ്റ്‌ - അര ടീസ്പൂണ്‍
4. പാല്‍ - കാല്‍ കപ്പ്‌ (cow milk)
5. പഞ്ചസാര - 6 ടീസ്പൂണ്‍
6. ഉപ്പ്‌ - പാകത്തിന്‌


തയ്യാറാക്കുന്ന വിധം:

1. പച്ചരി ഏകദേശം 8 മണിക്കൂര്‍ കുതിര്‍ക്കുക.

2. കുതിര്‍ത്ത 1 കപ്പ്‌ അരിയും അര കപ്പ്‌ തേങ്ങായും മിക്സ്‌ ചെയ്തു നല്ലത്‌ പോലെ അരക്കുക.


3. ബാക്കി അരി അരച്ച്‌ , അതില്‍ നിന്നും 2 സ്പൂണ്‍ എടുത്ത്‌ കപ്പു കാച്ചുക (കുറുക്കുക)

4. അര ടീസ്‌ സ്പൂണ്‍ ഈസ്റ്റും 3 ടീസ്‌ സ്പൂണ്‍ പഞ്ചസരയും ചെറു ചൂടു വെള്ളത്തില്‍ കലക്കി 15 മിനിറ്റ്‌ വയ്ക്കുക.

5. കപ്പു കാച്ചിയതു തണുത്തതിനു ശേഷം, അരച്ചമാവും, കപ്പ്‌ കാച്ചിയതും ഈസ്റ്റ്‌ കലക്കിയതും നല്ലതുപോലെ മിക്സ്‌ ചെയ്ത്‌ 10 മണിക്കൂര്‍ വയ്ക്കുക.

6. 10 മണിക്കൂറിനു ശേഷം കാല്‍ കപ്പ്‌ പാലും, 3 ടീസ്സ്പൂണ്‍ പഞ്ചസാരയും മിക്സുചെയ്ത്‌ അര മണിക്കൂര്‍ വയ്ക്കുക.

7. അര മണിക്കൂറിനു ശേഷം പാകത്തിനു ഉപ്പ്‌ ചേര്‍ത്ത്‌, അപ്പം ചുടാം. (ഒരു തവി മാവ്‌ ചൂടായ അപ്പച്ചട്ടിയില്‍(or Frying Pan) ഒഴിച്ച്‌, 15 സെക്കന്റിനു ശേഷം അപ്പച്ചട്ടി ഒന്നു ചുറ്റിച്ചു (For the soft meshed texture and

shape. ) അടച്ചു വയ്ക്കുക



NB: മാവ്‌ അരക്കുന്ന സമയത്ത്‌, പരമാവധി വെള്ളം കുറച്ച്‌ അരയ്ക്കുക.അരി അരക്കുമ്പോള്‍ വെള്ളത്തിന്‌ പകരം തേങ്ങ പാല്‍ ചേര്‍ത്ത് അരക്കുന്നത് കൂടുതല്‍ രുചികരമാകും.

Related

ദോശ വിഭവങ്ങള്‍ 4326942793864574018

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item